അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ ഓണ്‍ലൈൻ യോഗാ പരിശീലനം : രജിസ്ട്രേഷൻ ആരംഭിച്ചു.

തൃശ്ശൂര്‍: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന സൗജന്യ ഓണ്‍ലൈൻ യോഗാ പരിശീലനത്തിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. ജില്ലാ ഹോമിയോപ്പതി ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ‘ആയുഷ്മാന്‍ഭവ’ പദ്ധതിയുടെ ഭാഗമായാണ് സൗജന്യമായി ഓണ്‍ലൈനിലൂടെ യോഗാ പരിശീലനം സംഘടിപ്പിക്കുന്നത്.

കോവിഡനന്തര ആരോഗ്യപ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിനുവേണ്ടിയാണ് പത്തുദിവസത്തെ യോഗാ പരിശീലനം നടത്തുന്നത്. ജൂൺ 11 മുതല്‍ 20 വരെ രാവിലെ എട്ട് മുതല്‍ ഒമ്പത് വരെ ആയിരിക്കും ഓണ്‍ലൈനായി യോഗാ പരിശീലനം. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്‌ പി.കെ. ഡേവിസ് ജൂൺ 10-ന് ഉദ്ഘാടനം ചെയ്യും.

സൗജന്യ ഓണ്‍ലൈൻ യോഗാ പരിശീലനത്തിന് താത്‌പര്യമുള്ളവര്‍ 0487 2389064 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.