ആഴക്കടൽ മത്സ്യബന്ധന വിവാദം: പ്രചാരണ ജാഥയുമായി യു.ഡി.എഫ്

ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ മത്സ്യതൊഴിലാളികളെ ബോധവത്കരിക്കാൻ പ്രചാരണ ജാഥകൾ നടത്താൻ യു.ഡി.എഫ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. രണ്ടു പ്രചാരണ ജാഥകളാണ് നടത്തുക.

കാസർകോട് നിന്ന് തുടങ്ങുന്ന പ്രചാരണ ജാഥ ടി.എൻ പ്രതാപൻ എം.പി നയിക്കും. തിരുവനതപുരം വിഴിഞ്ഞത്തു നിന്നാരംഭിക്കുന്ന നിന്നാരംഭിക്കുന്ന ജാഥ ഷിബുബേബിജോൺ നയിക്കും. കാസർകോട് നിന്ന് തുടങ്ങുന്ന ജാഥ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. തിരുവനന്തപുരത്ത് നിന്നാരംഭിക്കുന്ന ജാഥ കെ.പി.സി.സി അധ്യക്ഷൻ മുല്ലപപള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.

ആഴക്കടൽ മത്സബന്ധന കരാർ കേന്ദ്ര മന്ത്രി പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അറിഞ്ഞുള്ള കരാറെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആടിനെ പട്ടിയാക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും സജീവമാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.