ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമം: ചെന്നിത്തല

തിരുവനന്തപുരം: ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന വി​വാ​ദ​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രേ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പു​റ​ത്തു​വി​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് അനുമതി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേ​ന്ദ്ര​ത്തി​ന് അ​യ​ച്ച ക​ത്താ​ണു ചെന്നിത്തല പു​റ​ത്തു​വി​ട്ട​ത്.

ക​ത്ത​യ​ച്ച​ത് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ച​ർ​ച്ച​യ്ക്ക് ശേ​ഷ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ധാ​ര​ണാ​പ​ത്ര​ത്തി​ൽ സ​ർ​ക്കാ​ർ ക​ള്ളം പൊ​ളി​ഞ്ഞി​രി​ക്കു​ക​യാ​ണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഫിഷറീസ് മന്ത്രി നീക്കങ്ങള്‍ നടത്തിയത്. എന്നാല്‍ ഇതേക്കുറിച്ചു വെളിപ്പെടുത്തിയപ്പോള്‍ ഇഎംസിസി എന്നൊരു കമ്പനിയെക്കുറിച്ചു കേട്ടിട്ടു പോലുമില്ലെന്നായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍. കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നപ്പോള്‍ ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടാന്‍ നോക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. അ​ടി​മു​ടി ദു​രൂ​ഹ​ത​യാ​ണ് ഇ​തി​ലു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രു​മാ​ണ് പ്ര​ധാ​ന​പ്ര​തി​ക​ൾ.

എ​ല്ലാം മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് സ​ർ​ക്കാ​ർ ആ​ദ്യം മു​ത​ൽ ശ്ര​മി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് എ​ല്ലാം അ​റി​യാ​മാ​യി​രു​ന്നു. വി​വാ​ദ​മാ​യ​പ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​ല​യി​ൽ കെ​ട്ടി​വ​ച്ച് കൈ ​ക​ഴു​കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

പി​ണ​റാ​യി സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ന്‍റെ ക​ട​ൽ തീ​രം കു​ത്ത​ക​ക​ൾ​ക്ക് വി​ൽ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. എന്നാല്‍, ഈ നീക്കം പ്ര​തി​പ​ക്ഷം പു​റ​ത്തു​കൊ​ണ്ടു​വ​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യേ​നെ. അ​മേ​രി​ക്ക​ൻ കു​ത്ത​ക ക​മ്പ​നി​യെ ര​ക്ഷി​ക്കാ​നാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​മെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.