എക്‌സിറ്റ്‌പോളുകളില്‍ എല്‍.ഡി.എഫ്;ബംഗാളില്‍ തൃണമൂല്‍,തമിഴ്‌നാട്ടില്‍ ഡി.എം.കെ

നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം ഇടത്തേക്കെന്ന് പ്രവചിച്ച് ദേശീയ മാധ്യമങ്ങളുടെ എക്‌സിറ്റ്‌പോള്‍ സര്‍വേ. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും അസമിലും പുതുച്ചേരിയിലും ബി.ജെ.പി. സഖ്യവും തമിഴ്‌നാട്ടില്‍ ഡി.എം.കെ. സഖ്യവും അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ്‌പോള്‍ പ്രവചനം.

EXIT POLL


വടക്കന്‍ ജില്ലകളില്‍ ഇടത് ആധിപത്യം
: വടക്കന്‍ ജില്ലകളില്‍ ഇടത് ആധിപത്യം പ്രവചിച്ച് മാതൃഭൂമി – ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. മലപ്പുറം വരെയുള്ള ജില്ലകളില്‍ എല്‍.ഡി.എഫ് – 32 യു.ഡി.എഫ്.-12, എന്‍.ഡി.എ.-0 എന്നിങ്ങനെയാണ് പ്രവചനം.

കാസര്‍കോട് മുതല്‍ കോഴിക്കോട് വരെയുള്ള മണ്ഡലങ്ങളില്‍ ഇടത് മേല്‍ക്കൈയെന്ന് എഷ്യാനെറ്റ് – സീ ഫോര്‍ എക്‌സിറ്റ് പോള്‍. എല്‍.ഡി.എഫ്.- 21-25, യു.ഡി.എഫ്.- 6-10, എന്‍.ഡി. എ.- 1-2 സീറ്റ് നേടുമെന്നാണ് പ്രവചനം.

എന്നാല്‍ വടക്കന്‍ ജില്ലകളില്‍ യു.ഡി.എഫ്. ആധിപത്യം പ്രവചിച്ച് മനോരമ ന്യൂസ്-വി.എം.ആര്‍. സര്‍വേ. തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ യു.ഡി.എഫ്.-38, എല്‍.ഡി.എഫ്.-34, എന്‍.ഡി.എ.-1 എന്നിങ്ങനെ സീറ്റ് നേടാമെന്നാണ് പ്രവചനം.