മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് കൊവിഡ് മുക്തനായി.

Former PM Manmohan Singh recovers from COVID-19

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ മന്‍മോഹന്‍ സിംഗ് കൊവിഡ് രോഗത്തില്‍ നിന്നും മുക്തനായി. ഡല്‍ഹി എയിംസ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു.

ഏപ്രില്‍ 19-നാണ് ഡോ. മന്‍മോഹന്‍ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചത്. ചെറിയ പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കൊവിഡ് പരിശോധന നടത്തിയപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

തുടര്‍ന്ന് എയിംസില്‍ പ്രവേശിപ്പിച്ചു. അതേസമയം ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങള്‍ മാത്രമായിരുന്നു പ്രകടമായിരുന്നത്. ഡോ. മന്‍മോഹന്‍ സിങ് കൊവിഡ് പ്രതിരോധ വാക്‌സിനേഷന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിട്ടുണ്ട്.