
മുംബൈ: അഴിമതി ആരോപണത്തിൽ കുടുങ്ങി മഹാരാഷ്ട്ര സർക്കാർ. നൂറുകോടി പണപ്പിരിവ് നടത്താന്‍ ആവശ്യപ്പെട്ടെന്ന വിവാദത്തിന് പിന്നാലെ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവച്ചു. എന്നാൽ രണ്ടു മന്ത്രിമാര്‍കൂടി 15 ദിവസത്തിനുള്ളില്‍ രാജിവയ്ക്കുമെന്നും മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് സമയമായെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍.
” രണ്ടു മന്ത്രിമാര്‍കൂടി 15 ദിവസത്തിനുള്ളില്‍ രാജിവയ്ക്കും. ഇവര്‍ക്കെതിരെ അഴിമതി ആരോപണവുമായി കോടതിയെ സമീപിക്കാന്‍ ആളുകള്‍ തയ്യാറാകുന്നുണ്ട്.അതോടെ ഇവര്‍ക്ക് രാജിവയ്ക്കേണ്ടിവരും. അനില്‍ ദേശ്മുഖിന് എതിരായ അഴിമതി ആരോപണത്തിനൊപ്പം ഗതാഗത മന്ത്രി അനില്‍ പരബിനെതിരായ ആരോപണവും അന്വേഷിക്കണം. മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിന് സജ്ജമാണ്. എന്നാല്‍ തന്റെ പാര്‍ട്ടി അല്ല അതിന് പിന്നിൽ”- ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.
മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസില്‍ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥന് സച്ചിന് വാസെയാണ് ആഭ്യന്തരമന്ത്രിക്കെതിരെയുള്ള ആരോപണം ഉന്നയിച്ചത്. അനില്‍ ദേശ്മുഖ് തന്നോടു രണ്ടുകോടി ആവശ്യപ്പെട്ടെന്നും ഇത് പിരിക്കാന്‍ അനില്‍ പരബിനെ നിയോഗിച്ചെന്നും അന്വേഷണ ഏജന്‍സിക്ക് സച്ചിൻ മൊഴി നല്കി. ഈ വെളിപ്പെടുത്തലിനു പിന്നാലെ അനിൽ ദേശ്മുഖിനെതിരെ സിബിഐ അന്വേഷണം തുടരണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.